തടി രക്ഷപെടുത്താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോർട്ട് ലെഗ് ഫീല്‍ഡർ ഗ്രഹാം ക്ലാർക്കിന്‍റെ...
ലണ്ടന്‍: രസകരവും അവിശ്വസനീയവുമായ ഒരുപാട് വിക്കറ്റുകള്‍ നാം കണ്ടിട്ടുണ്ട്. കൌണ്ടി ക്രിക്കറ്റില്‍ ഡര്‍ഹാമിനായി മികച്ച ബൌളിംഗ് കാഴ്ച്ചവെക്കുന്ന ഇന്ത്യന്‍ സ്പിന്നർ അക്ഷാർ പട്ടേലും ഇത്തരത്തിലൊരു വിക്കറ്റിന് ഉടമയായി. അക്ഷാറിന്‍റെ ഗുഡ് ലെങ്ത് പന്ത് ഫ്ലിക് ചെയ്യാന്‍ ശ്രമിച്ച വാർവിക്ഷൈർ താരം റയാന്‍ സൈഡ്ബോട്ടത്തിന്‍റെ ശ്രമം അപ്രതീക്ഷിത വിക്കറ്റായി മാറുകയായിരുന്നു. ശക്തമായ ഷോട്ടില്‍ തടി രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോർട്ട് ലെഗ് ഫീല്‍ഡർ ഗ്രഹാം ക്ലാർക്കിന്‍റെ ഹെല്‍മറ്റില്‍ തട്ടിയ പന്ത് അക്ഷാറിന്‍റെ കൈകളില്‍ തിരിച്ചെത്തി.
മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റുകളാണ് താരം കൊയ്തത്. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച താരമാണ് അക്ഷാർ പട്ടേല്‍.
