തേനീച്ചകള്‍ മൈതാനം കീഴടക്കിയതോടെ മത്സരം നിര്‍ത്തിവെച്ചു.  ചില താരങ്ങള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് ചിലര്‍ നിലത്തുകിടന്നാണ് പരിഹാരം കണ്ടത്...

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രാദേശിക ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ജെഎല്‍റ്റി കപ്പില്‍ മൈതാനം കീഴടക്കി തേനീച്ചക്കൂട്ടം. വിക്‌ടോറിയയും ന്യൂ സൗത്ത് വെയ്‌ല്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഇതോടെ മത്സരം മിനുറ്റുകളോളം തടസപ്പെട്ടു. ചില താരങ്ങള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് ചിലര്‍ നിലത്തുകിടന്നാണ് പരിഹാരം കണ്ടത്. 

Scroll to load tweet…

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയ 50 ഓവറില്‍ 327 റണ്‍സെടുത്തപ്പോള്‍ ന്യൂ സൗത്ത് വെയ്‌സിന്‍റെ പോരാട്ടം 66 റണ്‍സ് അകലെ അവസാനിച്ചു. വിക്‌ടോറിയക്കായി കാമറോണ്‍ വൈറ്റ് തകര്‍പ്പന്‍ സെഞ്ചുറി നേടി. ഇത് ആദ്യമായല്ല ക്രിക്കറ്റില്‍ തേനീച്ചക്കൂട്ടം വില്ലനാകുന്നത്.