ബെഞ്ചമിന്‍ കൊളോലി.., കൊസോവന്‍ ഫുട്‌ബോള്‍ താരത്തിന്റെ പേര് ഒരുപാട് പേര്‍ക്ക് പരിചിതമായത് ഇന്നലെ യുവേഫ യൂറോപ്പ ലീഗിനിടെ ആയിരിക്കും. എഫ്‌സി സൂറിച്ചിന്റെ താരമാണ് കൊളോലി.

ബെഞ്ചമിന്‍ കൊളോലി.., കൊസോവന്‍ ഫുട്‌ബോള്‍ താരത്തിന്റെ പേര് ഒരുപാട് പേര്‍ക്ക് പരിചിതമായത് ഇന്നലെ യുവേഫ യൂറോപ്പ ലീഗിനിടെ ആയിരിക്കും. എഫ്‌സി സൂറിച്ചിന്റെ താരമാണ് കൊളോലി. യൂറോപ്പ ലീഗില്‍ ഇന്നലെ എഇകെ ലാര്‍നക്ക എഫ്‌സിക്കെതിരേ നേടിയ ഗോളോടെ അല്ല അയാള്‍ ഓര്‍ക്കപ്പെടുക. അതിന് ശേഷം നടന്ന ആഘോഷത്തിന്റേ പേരിലാണ്.

മത്സരത്തില്‍ ഒരു ഗോളിനാണ് സ്വിസ് ക്ലബ് സൂറിച്ച് വിജയിച്ചത്. പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടിയ കൊളോലി കാണികളുടെ അടുത്തേക്ക് ഓടിയടുത്തു. പരസ്യ ബോര്‍ഡുകള്‍ മറികടന്ന് ചാടിയ താരം ഗ്യാലറിയുടെ അടുത്തേക്ക്. എന്നാല്‍ ഒരു കോണ്‍ക്രീറ്റ് ചുറ്റുമതില്‍ കൂടി എടുത്ത് ചാടുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. എടുത്തുചാടിയത് ആഴമേറിയ വിടവിലേക്കായിരുന്നു... താരത്തിന് സംഭവിച്ച അബദ്ധം കാണാം.

Scroll to load tweet…
Scroll to load tweet…