'മാസ് ഐഡിയ', ക്രിക്കറ്റ് മത്സരത്തിനിടെ താരങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ഓട്ടോറിക്ഷ. ഇംഗ്ലണ്ടില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ കാണാം

ലണ്ടന്‍: ക്രിക്കറ്റ് മൈതാനത്ത് സച്ചിന്‍ ടെന്‍ഡുള്‍ക്കറും എംഎസ് ധോണിയും അടക്കമുള്ള വിഖ്യാത താരങ്ങള്‍ സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായി എത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍, താരങ്ങള്‍ക്ക് ഗ്രൗണ്ടില്‍ കുടിവെള്ളമെത്തിക്കാന്‍ പുതിയൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകക്കൂട്ടമായ ഭാരത് ആര്‍മി. ഇംഗ്ലണ്ടിലെ ഭാരത് ആര്‍മി അംഗങ്ങളാണ് ഈ പരീക്ഷണത്തിന് പിന്നില്‍.

ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ ഓട്ടോറിക്ഷയിലാണ് താരങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചത്. ഗ്രൗണ്ടില്‍ വെള്ളമെത്തിക്കാനുള്ള ഈ പുതിയ മാര്‍ഗം ബിസിസിഐ ശ്രദ്ധിക്കുന്നുണ്ടോ എന്ന കുറിപ്പ് സഹിതമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റില്‍ ബാര്‍മി ആര്‍മിക്കൊപ്പം കട്ടയ്ക്ക് നിന്നിരുന്നു ഭാരത് ആര്‍മി. ഒമ്പതാം തിയതി ആരംഭിക്കുന്ന ലോഡ്‌സ് ടെസ്റ്റിനായി കാത്തിരിക്കുകയാണ് ഭാരത് ആര്‍മിയിപ്പോള്‍. 

Scroll to load tweet…