സിഡ്നി: ക്രിക്കറ്റില്‍ വ്യത്യസ്തമായ ഒരുപാട് ആഘോഷങ്ങള്‍ നാം കണ്ടിട്ടുണ്ട്. വിക്കറ്റ് വീഴ്ത്തുമ്പോള്‍ അല്ലെങ്കില്‍ സിക്സ് അടിക്കുമ്പോളുമാണ് ഇത്തരം ആഘോഷങ്ങള്‍ ചൂടുപിടിക്കാറ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വാള്‍ട്ടണ്‍ നടത്തിയ നോട്ട് ബുക്ക് ആഘോഷം ഇതില്‍ ശ്രദ്ധേയമായിരുന്നു. കൂറ്റനടിക്കാരനായ വാള്‍ട്ടണെ പേസര്‍ ക്രസറിക് വില്യംസ് പുറത്താക്കിയതോടെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ സംഭവങ്ങള്‍ തുടങ്ങിയത്.

ഗാലറിയിലേക്ക് മടങ്ങുകയായിരുന്ന വാള്‍ട്ടണോട് കീശയില്‍ നിന്ന് പേനയും പേപ്പറും എടുത്ത് ബാറ്റിംഗ് പാഠങ്ങള്‍ എഴുതിക്കാണിക്കുന്നതായി വില്യംസ് ആംഗ്യം കാട്ടി. എന്നാല്‍ അടുത്ത മത്സരത്തില്‍ ക്രസറിക് വില്യംസിനെ തലങ്ങുംവിലങ്ങും സിക്സിന് പറത്തിയ ശേഷം ഓരോ പന്തിനും വാള്‍ട്ടണ്‍ അതേ മാതൃകയില്‍ എഴുതിക്കാണിച്ച് മറുപടി കൊടുത്തു. പേപ്പറിന് പകരം ഇത്തവണ ബാറ്റായിരുന്നു എന്നു മാത്രം.

ഇത്തരത്തില്‍ വ്യത്യസ്തമായ ആഘോഷമാണ് ബിഗ്ബാഷ് ക്രിക്കറ്റ് ലീഗില്‍ അരങ്ങേറിയത്. ബിഗ്ബാഷിലും മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരമാണ് ആഘോഷം നടത്തിയതെന്നത് കൗതുകം ജനിപ്പിക്കുന്നു. മികച്ച ഫോമിലുള്ള ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയ കാര്‍ലോസ് ബ്രെത്ത്‌വൈറ്റാണ് വ്യത്യസ്ത ആഘോഷം നടത്തിയത്. ബ്രെത്ത്‌വൈറ്റിന്‍റെ രസകരമായ ആഘോഷം കാണാം.

Scroll to load tweet…