ധോണിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍ക്ക് ആവേശമടക്കാനായില്ല. ഇതോടെ ധോണിയുടെ കാര്‍ മുന്നോട്ടെടുക്കാനാവാത്ത വിധം റോഡ് ബ്ലോക്കാവുകയായിരുന്നു. 

റാഞ്ചി: ക്രിക്കറ്റ് ആരാധകര്‍ക്ക് എം എസ് ധോണിയെന്നാല്‍ വികാരമാണ്. അതുകൊണ്ടാണ് 'തല' എന്നു വിളിച്ച് ആരാധകര്‍ ധോണിയുടെ പിന്നാലെ കൂടുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങും മുന്‍പ് തലയില്‍ 'തല' ചെറിയ മാറ്റങ്ങള്‍ വരുത്തി. പുതിയ ഹെയര്‍ സ്‌‌റ്റൈലിലാണ് ധോണി ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്നത്. 

ഓള്‍ സ്റ്റാര്‍സ് ഫുട്ബോള്‍ ക്ലബിന്‍റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആരാധകര്‍ 'തല'യുടെ സ്‌റ്റൈല്‍ മാറ്റം ശ്രദ്ധിച്ചത്. ധോണിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍ക്ക് ആവേശമടക്കാനായില്ല. ഇതോടെ ധോണിയുടെ കാര്‍ മുന്നോട്ടെടുക്കാനാവാത്ത വിധം റോഡ് ബ്ലോക്കാവുകയായിരുന്നു. 

View post on Instagram

ഫെബ്രുവരി 24നാണ് രണ്ട് ടി20കളും അഞ്ച് ഏകദിനങ്ങളും അടങ്ങിയ ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര ആരംഭിക്കുന്നത്. 2018ല്‍ മോശം ഫോമിലായിരുന്ന ധോണി ഈ വര്‍ഷം ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും പുറത്തെടുത്ത മികവ് ഇന്ത്യയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.