പുല്‍ മൈതാനങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും ക്രിക്കറ്റ് കണ്ടിട്ടുള്ളവര്‍ കടലിലെ ഈ ക്രിക്കറ്റ് മത്സരം കാണുക...
പച്ച പുതച്ച മൈതാനങ്ങളിലും മഞ്ഞുറഞ്ഞ മലനിരകളിലും നമ്മള്‍ ക്രിക്കറ്റ് കണ്ടിട്ടുണ്ട്. കരയിലെ ഈ കാഴ്‌ച്ചയേക്കാള്‍ വൈവിധ്യമാകാം കടലിലെ ക്രിക്കറ്റ്. ക്രിക്കറ്റ്- ഫുട്ബോള്‍ മൈതാനങ്ങളെക്കാള്‍ വലിപ്പമുള്ള വമ്പന്‍ കപ്പലിലാണ് ഈ ക്രിക്കറ്റ് മത്സരം. കപ്പലിലെ ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഓടുന്ന കപ്പലിലാണ് തൊഴിലാളികള്‍ ക്രിക്കറ്റ് കളിക്കുന്നത്. കടലിന്‍റെ ഓളത്തിനനുസരിച്ച് താരങ്ങള്‍ക്ക് ടൈംമിംഗ് ലഭിക്കുക അത്ര എളുപ്പമല്ല. എങ്കിലും കളിക്കാര്‍ കളിയാസ്വദിക്കുന്നു. ഒഴിവുവേളകള്‍ ചിലവഴിക്കാന്‍ തൊഴിലാളികള്‍ കണ്ടെത്തിയ വഴി മോശമായില്ല. വമ്പന്‍ കപ്പലില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം.
