സ്റ്റംപിന് പിന്നില്‍ വീണ്ടും മിന്നില്‍ പ്രകടനവുമായ എം.എസ്. ധോണി. ഇന്നലെ രണ്ട് സ്റ്റംപിങ്ങാണ് ധോണി നടത്തിയത്. ഇതില്‍ രണ്ടിലും ധോണിയുടെ വേഗം വ്യക്തമാായി അറിയാമായിരുന്നു. ഓപ്പണര്‍ ജാവേദ് അഹ്മദിയാണ് ആദ്യം പുറത്തായത്.

ദുബായ്: സ്റ്റംപിന് പിന്നില്‍ വീണ്ടും മിന്നില്‍ പ്രകടനവുമായ എം.എസ്. ധോണി. ഇന്നലെ രണ്ട് സ്റ്റംപിങ്ങാണ് ധോണി നടത്തിയത്. ഇതില്‍ രണ്ടിലും ധോണിയുടെ വേഗം വ്യക്തമാായി അറിയാമായിരുന്നു. ഓപ്പണര്‍ ജാവേദ് അഹ്മദിയാണ് ആദ്യം പുറത്തായത്. ജഡേജയുടെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ അഫ്ഗാന്റെ വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ അഹ്മദിയുടെ ബാലന്‍സ് തെറ്റി. പന്ത് ടേണ്‍ ചെയ്ത ധോണിയുടെ കൈകിലേക്ക്. ക്രീസിലേക്ക് തിരിയും മുന്‍പ് ബെയ്ല്‍സ് ഇളക്കിയിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

അധികം വൈകാതെ ഹഷ്മദുള്ള ഷഹീദിയും ധോണിയുടെ സ്റ്റംപിങ്ങിന്റെ ശക്തിയറിഞ്ഞു. ഇത്തവണ വിക്കറ്റ് കുല്‍ദീപ് യാദവിന്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ ഷഹീദി ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. മിഡില്‍സ്റ്റംപിന് നേരെ വന്ന് പന്ത് കുത്തിത്തിരിഞ്ഞ് ഓഫ് സ്റ്റംപിന് പുറത്തേക്ക്. ക്രീസ് വിട്ടിറങ്ങിയ ഷഹീദിക്ക് തിരിയാന്‍ കഴിയുന്നതിന് മുന്‍പ് ധോണി സ്റ്റംപിളക്കി. വീഡിയോ കാണാം... 

Scroll to load tweet…