മൊഹാലി: വിക്കറ്റിന് പിന്നില്‍ പാറിപ്പറന്നും മിന്നല്‍ സ്റ്റംബിംഗുമായി കളംവാഴുന്ന താരമാണ് മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് പിന്നിലെ ധോണിയുടെ വേഗം കണ്ട് പല ബാറ്റ്സ്മാന്‍മാരുടെയും കണ്ണ് തള്ളിപ്പോയിട്ടുണ്ട്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ധോണിയെടുത്ത ക്യാച്ചാണ് ഇതില്‍ ഒടുവിലത്തേത്.
ലങ്കന്‍ നായകന്‍ തിസാര പെരേരയുടെ കൂറ്റനടിക്കുള്ള ശ്രമം ധോണിയുടെ പറക്കും ക്യാച്ചില്‍ അവസാനിച്ചു. ചഹലിനെതിരായ അലക്ഷ്യമായ ഷോട്ട് പിന്നോട്ട് ഓടി മനോഹരമായി പറന്ന് ധോണി കൈപ്പിടിയിലൊതുക്കി. പെരേരയടെ ബാറ്റിലുരസിയ പന്ത് പാഡില്‍ തട്ടി പൊങ്ങിയുയരുകയായിരുന്നു.
http://www.bcci.tv/videos/id/5838/catch-classic-courtesy-ms-dhoni
