നേപ്പിയര്‍: മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ 'തല' ഇന്ത്യന്‍ ടീമിന് എത്രത്തോളം മുതല്‍ക്കൂട്ടാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. നേപ്പിയറില്‍ ട്രന്റ് ബോള്‍ട്ടിന്റെ വിക്കറ്റാണ് ധോണിയുടെ തന്ത്രത്തില്‍ ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇതോടെ ന്യൂസിലന്‍ഡ് 157ന് കൂടാരം കയറുകയും ചെയ്തു. സംഭവം ഇങ്ങനെ...

38ാം ഓവര്‍ എറിയാനെത്തിയത് കുല്‍ദീപ് യാദവ്. ഓവറിന്റെ അവസാന പന്ത് നേരിടുന്നത് ബോള്‍ട്ട്. ഉടനെ സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ നിര്‍ദേശമെത്തി.. ''കണ്ണും അടച്ച് വെറുതെ പ്രതിരോധിക്കുകയാണ്. ഒരു ദൂസ്‌ര എറിഞ്ഞാല്‍ അവനെ വീഴ്ത്താം...'' അടുത്ത പന്തില്‍ കുല്‍ദീപിന്റെ ദൂസ്‌രയെത്തി. ബോള്‍ട്ടിന്റെ വിക്കറ്റ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ കുടുങ്ങി. വീഡിയോ കാണാം...