Asianet News MalayalamAsianet News Malayalam

ധോണി പറയുന്നു, ഇക്കാര്യം സാക്ഷി അറിയരുത്

  • സ്‌കൂളില്‍ ഒപ്പം ഉണ്ടായിരുന്ന സ്വാതി എന്ന പെണ്‍കുട്ടിയോടാണ് പ്രണയം തോന്നിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.
watch dhoni on his first crush

പൂനെ: ജീവിതത്തില്‍ ആദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍. ഒരു സ്വകാര്യ ചടങ്ങില്‍, അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ധോണി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂളില്‍ ഒപ്പം ഉണ്ടായിരുന്ന സ്വാതി എന്ന പെണ്‍കുട്ടിയോടാണ് പ്രണയം തോന്നിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

1999ലാണ് അവസാനം ഇരുവരും കണ്ടുമുട്ടിയതെന്നും ധോണി പറഞ്ഞു. ഇക്കാര്യം ഭാര്യ സാക്ഷിയോട് വെളിപ്പെടുത്തരുതെന്നും ധോണി അവതാരകനോട് തമാശ പറയുന്നുണ്ടായിരുന്നു. സ്വകാര്യ ചടങ്ങിന്റെ വീഡിയോ കാണാം.

Follow Us:
Download App:
  • android
  • ios