കറാബോ കപ്പില്‍ ലിവര്‍പൂളിനെതിരെ ഹസാര്‍ഡ് നേടിയ വണ്ടര്‍ ഗോളിന് ഫുട്ബോള്‍ ലോകത്തിന്‍റെ കയ്യടി. കാണാം ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച സോളോ ഗോളുകളിലൊന്ന്...
ലണ്ടന്‍: ലോകകപ്പില്‍ ബെല്‍ജിയത്തിനായി പുറത്തെടുത്ത മിന്നും പ്രകടനം ചെല്‍സിക്കായും തുടരുകയാണ് ഹസാര്‍ഡ്. കറാബോ കപ്പില്‍ ലിവര്‍പൂളിനെതിരെ ഹസാര്‍ഡ് നേടിയ വണ്ടര്‍ ഗോള്‍ ഇതിന് ഉദാഹരണം. ഫുട്ബോള്‍ ചരിത്രത്തിലെ മികച്ച സോളോ ഗോളുകളിലൊന്ന് എന്ന വിശേഷണവുമായാണ് ഹസാര്‍ഡ് വലകുലുക്കിയത്.
മത്സരത്തില്‍ 85ാം മിനുറ്റില്‍ ഹസാര്‍ഡിന്‍റെ മിന്നല്‍ വേഗവും പ്രതിഭയും മൈതാനത്ത് കളംവരയ്ക്കുകയായിരുന്നു. മൈതാനത്തിന്‍റെ മധ്യഭാഗത്തുനിന്ന് നീക്കം തുടങ്ങിയ ഹസാര്‍ഡ് പ്രതിരോധക്കാരുടെ കണ്ണുവെച്ചിട്ട് ബോക്‌സിനുളില്‍ കയറി വെടിയുണ്ട തൊടുത്തു. മത്സരത്തില്‍ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് ചെൽസി പ്രീക്വർട്ടറിൽ കടന്നു.
