വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ കോലിയെ ആരാധകന്‍ ചുംബിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്‍റെ ആവര്‍ത്തനമായിരുന്നു വിജയ് ഹസാരെ ട്രോഫിയില്‍ കണ്ടത്...
മുംബൈ: ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ചുംബിക്കാന്‍ ആരാധകന്‍ ശ്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. കോലിക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമായിരുന്നു ആരാധകന്‍റെ അതിരുകടന്ന ആവേശം. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ താരം രോഹിത് ശര്‍മ്മയ്ക്കും സമാനമായ അനുഭവം മൈതാനത്തുണ്ടായി.
ബീഹാറിനെതിരായ മത്സരത്തിലായിരുന്നു സംഭവം. സുരക്ഷാവേലി ചാടിക്കടന്ന് മൈതാനത്തിറങ്ങിയ ആരാധകന് ഓടിയെത്തി രോഹിതിന്‍റെ കവിളില്‍ ചുംബിച്ചു. കാലില്‍ തൊട്ട് വന്ദിക്കുകയും ചെയ്തു. തന്‍റെ വലിയ ആഗ്രഹം സാധിച്ചപോലെയാണ് ആരാധകന്‍ തിരിച്ചു ഗാലറിയിലേക്ക് പോയത്. ആ ദൃശ്യങ്ങള്‍ കാണാം.
