ഇന്നലെ യുവന്റസ് ബിയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് ക്രിസ്റ്റിയാനോ യുവന്റസിനായി ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിലായിരുന്നു ഗോള്‍.
ടൂറിന്‍: യുവന്റസ് ജേഴ്‌സിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദ്യ ഗോള്‍. ഇന്നലെ യുവന്റസ് ബിയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് ക്രിസ്റ്റിയാനോ യുവന്റസിനായി ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിലായിരുന്നു ഗോള്‍. ഗോള്‍ മുഖത്തേക്ക് നീട്ടിക്കിട്ടിയ ഒരു ലോങ് ബോള്‍ സ്വീകരിച്ച ക്രിസ്റ്റിയാനോ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പിഴവൊന്നും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു.
ക്രിസ്റ്റ്യാനോയുടെ ഗോള്‍ കണ്ട് മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ വിജയം. ഡിബാല ഇരട്ട ഗോള്‍ നേടി. 18ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ മുന്നേറ്റത്തിനിടെ ഒരു സെല്‍ഫ് ഗോളും യുവന്റസ് ബി വഴങ്ങി. അടുത്ത ആഴ്ചയാണ് സീരി എ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
