കുട്ടിയെ താരാട്ടാട്ടുന്ന രീതീയിലാണ് ഗെയ്ല്‍ സെഞ്ചുറി ആഘോഷം പൂര്‍ത്തിയാക്കിയത്. 

മൊഹാലി: ഐപിഎല്‍ 11ാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെ സെഞ്ചുറി ആഘോഷത്തിന് പിന്നിലും ഒരു കാരണമുണ്ട്. നാളെ ഗെയ്‌ലിന്റെ മകളുടെ പിറന്നാളാണ്. മകള്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്ന് ക്രിസ് ഗെയ്ല്‍ സെഞ്ചുറിക്ക് ശേഷം പറഞ്ഞു. കുട്ടിയെ താരാട്ടാട്ടുന്ന രീതീയിലാണ് ഗെയ്ല്‍ സെഞ്ചുറി ആഘോഷം പൂര്‍ത്തിയാക്കിയത്. 

ഗെയ്‌ലിനെ വിമര്‍ശിച്ചവര്‍ക്കുള്ള ചുട്ട മറുപടികൂടിയായി ഈ സെഞ്ചുറി. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു... കുറെയധികം പേര്‍ ചിന്തിച്ചിരുന്നു... എനിക്ക് പ്രായമായെന്ന്. എന്നാല്‍ ഈ ഇന്നിങ്‌സിന് ശേഷം എനിക്കൊന്നും തെളിയിക്കാനില്ല. സെഞ്ചുറി നാളെ പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ മകള്‍ക്കുള്ള സമ്മാനമാണ്.

ബാറ്റിങ്ങിന് പാകമായ മികച്ച വിക്കറ്റാണ് മൊഹാലിയിലേത്. കിങ്‌സ് ഇലവനില്‍ വന്നശേഷം ഒരുപാട് ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. സെവാഗ് എന്നോട് പറഞ്ഞിരുന്നു യോഗ പരിശീലിക്കാന്‍. പ്രകടനത്തിന് പിന്നലെ രഹസ്യവും ഇത് തന്നെ. ഗെയ്ല്‍ പറഞ്ഞു...

സെവാഗ് എന്നോട് പറഞ്ഞിരുന്നു യോഗ പരിശീലിക്കാന്‍. പ്രകടനത്തിന് പിന്നലെ രഹസ്യവും ഇത് തന്നെ.