സമൂഹമാധ്യമങ്ങളില്‍ പുതിയ നൃത്തം അവതരിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും പങ്കെടുത്ത നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ടി20യില്‍ ബംഗ്ലാ താരങ്ങളുടെ നാഗ നൃത്തം ശ്രദ്ധേയമായിരുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്‌ഫീഖര്‍ റഹീമാണ് നാഗ നൃത്തത്തിന് തുടക്കമിട്ടത്. പിന്നാലെ ബംഗ്ലാദേശ് ആരാധകരും സവിശേഷ നൃത്തം ഏറ്റെടുത്തതോടെ ത്രിരാഷ്ട്ര ടി20 നാഗ നൃത്ത വേദിയായിരുന്നു.

നാഗ നൃത്തം ഹിറ്റായതിന് പിന്നാലെ 'ബൈച്ച് ഡാന്‍സ്' കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നാഗ നൃത്തത്തെക്കാള്‍ ഹിറ്റായത് ഭാജിയുടെ ബൈച്ച് ഡാന്‍സാണ്. 'നാഗ നൃത്തത്തിന്‍റെ വിജയത്തിന് ശേഷം ബൈച്ച് ഡാന്‍സ് അതരിപ്പിക്കുന്നു, ഒഴിവുദിനങ്ങള്‍ ആസ്വദിക്കുക' എന്ന തലക്കെട്ടോടെ ആയിരുന്നു ഭാജിയുടെ ഡാന്‍സ് അവതരണം. 

Scroll to load tweet…