വണ്ടര്‍ ക്യാച്ചുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ മടങ്ങിവരവ്. പാണ്ഡ്യയുടെ മുഴുനീള ഡൈവിംഗില്‍ പുറത്തായത് വില്യംസണ്‍. 

ബേ ഓവല്‍: സസ്‌പെന്‍ഷന് ശേഷം വണ്ടര്‍ ക്യാച്ചുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ മടങ്ങിവരവ്. ന്യൂസീലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ നായകന്‍ കെയ്‌ന്‍ വില്യംസനെ പുറത്താക്കാനാണ് പാണ്ഡ്യ പറന്നത്. 17-ാം ഓവറില്‍ ചാഹലിന്‍റെ പന്തില്‍ മിഡ് വിക്കറ്റില്‍ വില്യംസണിന്‍റെ ബുള്ളറ്റ് ഷോട്ട് പാണ്ഡ്യ മുഴുനീള ഡൈവിംഗിലൂടെ രണ്ട് കൈയില്‍ ഒതുക്കുകയായിരുന്നു. 

Scroll to load tweet…

പുറത്താകുമ്പോള്‍ 48 പന്തില്‍ 28 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്. രണ്ട് വിക്കറ്റിന് 26 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കിവീസിനെ മൂന്നാം വിക്കറ്റില്‍ ടെയ്‌ലര്‍ക്കൊപ്പം രക്ഷപെടുത്താനുള്ള വില്യംസന്‍റെ ശ്രമമാണ് ഇതോടെ അവസാനിച്ചത്.

Scroll to load tweet…