ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് ഇമ്രാന്‍ താഹിര്‍
ലാഹോര്: ഐപിഎല് തുടങ്ങാനിരിക്കേ ചെന്നൈ സൂപ്പര് കിംഗ്സിന് സന്തോഷം നല്കുന്ന വാര്ത്ത. ചെന്നൈ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന് സ്പിന്നര് ഇമ്രാന് താഹിര് പാക്കിസ്ഥാന് സൂപ്പര് ലീഗില് ഹാട്രിക് നേടിയിരിക്കുന്നു. ക്യൂറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെയാണ് മുള്ത്താന് സുല്ത്താന്സ് താരത്തിന്റെ വിക്കറ്റ് വേട്ട. 16ാം ഓവറില് ഹസന് ഖാന്, ജോണ് ഹേസ്റ്റിംഗ്സ്, റാഹത്ത് അലി എന്നിവരാണ് താഹിര് പടയോട്ടത്തില് വീണത്.
ഓവറിലെ രണ്ടാം പന്തില് ഹസന് ഖാനും തൊട്ടടുത്ത പന്തില് ജോണ് ഹേസ്റ്റിംഗ്സ് ബൗള്ഡായി. ഓവറിലെ നാലാം പന്തില് റാഹത്ത് അലി എല്ബിഡബ്ലുവില് കുടുങ്ങിയതോടെ താഹിറിന് ഹാട്രിക്ക്. മത്സരത്തില് 2.4 ഓവറില് 19 റണ്സ് വഴങ്ങി താഹിര് മൂന്ന് വിക്കറ്റ് വീഴ്ത്തി. പതിവുപോലെ വിക്കറ്റ് നേടിയതിന് ഗ്രൗണ്ടിലൂടെ ഓടിയാണ് താഹിര് ഹാട്രിക് നേട്ടം ആഘോഷിച്ചത്.
ഇത്തവണ ഓടുമ്പോള് കൂടെ ഒരു ഹാട്രിക്കും ഉണ്ടായിരുന്നു എന്ന് മാത്രം. മത്സരത്തില് മുള്ട്ടാന് സുല്ത്താന്സ് ഒമ്പത് വിക്കറ്റിന് വിജയിച്ചിരുന്നു.
