ബറോഡ: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ബറോഡ ടീം ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ടീമിന്റെ രക്ഷകനായത് യൂസഫ് പത്താന്‍. ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോഴാണ് യൂസഫ് പത്താനും നായകന്‍ കൂടിയായ സഹോദരന്‍ ഇര്‍ഫാന്‍ പത്താനും ചേര്‍ന്ന 188 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ബറോഡയ്ക്ക് മത്സരത്തില്‍ നേരിയ പ്രതീക്ഷ നല്‍കിയത്. യൂസഫ് പത്താന്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയിട്ടും ബറോഡ എട്ടു വിക്കറ്റിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു.

Scroll to load tweet…

മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ യൂസഫ് പത്താന്‍ സെഞ്ചുറി നേടിയപ്പോള്‍ മറുവശത്ത് അനുജന്‍ ഇര്‍ഫാന്‍ പത്താനായിരുന്നു. എന്നാല്‍ സെഞ്ചുറി നേടിയ ചേട്ടനെക്കാള്‍ അത് ആഘോഷമാക്കിയത് അനിയനാണെന്നു മാത്രം.

സെഞ്ചുറി തികച്ചപ്പോള്‍ യൂസഫ് ഇരു കൈകളുമുയര്‍ത്തി ആഘോഷിച്ചപ്പോള്‍ മറുവശത്ത് മുഷ്ടി ചുരുട്ടി കൈയടിച്ച് സഹോദരനിരികിലേക്ക് ഓടി എത്തിയ ഇര്‍ഫാന്‍ അത് ശരിക്കും വലിയ ആഘോഷമാക്കി മാറ്റി. ഇതിന്റെ വീഡിയോ ഇര്‍ഫാന്‍ തന്നെ ട്വീറ്റ് ചെയ്തു.