ഓക്‌ലാന്‍ഡ്: ക്രിക്കറ്റിലെ അപകടം വിതയ്ക്കുന്ന ഷോട്ടുകളിലൊന്നാണ് ബൗളര്‍ക്കും അംപയര്‍ക്കും സമീപത്തൂടയോ മുകളിലൂടെയോ പറത്തുന്ന സ്‌ട്രൈറ്റ് ഡ്രൈവുകള്‍. പലപ്പൊഴും ഇത്തരം ഷോട്ടുകള്‍ നോണ്‍ സ്‌ട്രൈക്കര്‍ക്കും ഭീതി സൃഷ്ടിക്കാറുണ്ട്. ന്യൂസിലാന്‍ഡില്‍ ഓക്‌ലാന്‍ഡും കാന്‍റെര്‍ബറിയും തമ്മിലുള്ള മത്സരത്തിനിടെ ഇത്തരമൊരു ഷോട്ടില്‍ ബൗളര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത് .
കാന്‍റെര്‍ബറി താരം ആന്‍ഡ്രൂ എല്ലിസിന്‍റെ പന്തില്‍ ഓക്‌ലന്‍ഡിന്‍റെ ഇന്ത്യന്‍ വംശജന്‍ ജീത്ത് റാവല്‍ മുന്നോട്ട് കയറി കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ ജീത്തിന്‍റെ ഷോട്ടില്‍ എല്ലിസിന്‍റെ തലയില്‍ തട്ടിയുയര്‍ന്ന പന്ത് ബൗണ്ടറി ലൈനിന് മുകളിലൂടെ പറന്നു. അംപയര്‍ സിക്‌സ് അനുവദിച്ചപ്പോള്‍ വേദന കൊണ്ട് പുളയുകയായിരുന്നു ആന്‍ഡ്രൂ എല്ലിസ്.
