ഇങ്ങനെയുണ്ടോ ഒരു ഫീല്‍ഡിങ് തന്ത്രം; ഇത് ജോ റൂട്ട് സ്റ്റൈല്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 8:35 PM IST
watch joe root rare fielding vs Sri Lanka in Galle test
Highlights

ശ്രീലങ്കയ്‌ക്കെതിരെ ഗാലെ ടെസ്റ്റില്‍ വിചിത്രമായ ഫീല്‍ഡിങ് രീതിയുമായി ജോ റൂട്ട്. സെക്കന്‍ഡ് സ്ലിപ്പില്‍ മുട്ടുക്കുത്തിയാണ് റൂട്ട് ഫീല്‍ഡ് ചെയ്തത്. ലോ ക്യാച്ചുകള്‍ കൈയിലൊതുക്കാനുള്ള തന്ത്രമാണെന്ന് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരേ ഗാലെ ടെസ്റ്റില്‍ വിചിത്രമായ ഫീല്‍ഡിങ് രീതിയുമായി ജോ റൂട്ട്. സെക്കന്‍ഡ് സ്ലിപ്പില്‍ മുട്ടുക്കുത്തിയാണ് റൂട്ട് ഫീല്‍ഡ് ചെയ്തത്. ലോ ക്യാച്ചുകള്‍ കൈയിലൊതുക്കാനുള്ള തന്ത്രമാണെന്ന് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. വീഡിയോ കാണാം... 

അരങ്ങേറ്റ സ്പിന്നര്‍ ജാക്ക് ലീച്ച് പന്തെറിയുമ്പോഴാണ് റൂട്ട് മുട്ടിലിഴഞ്ഞ് ഫീല്‍ഡ് നിന്നത്. ക്രിക്കറ്റ് ലോകത്ത് ഇത്തരം ടാക്റ്റിക്‌സ് അപൂര്‍വമാണെങ്കിലും കൗണ്ടി ക്രിക്കറ്റ് കാണുന്നവര്‍ക്ക് ഇത് പരിചിതമായിരിക്കും. മാര്‍കസ് ട്രസ്‌കോത്തിക്കാണ് ആദ്യമായി ഇത്തരത്തില്‍ ഫീല്‍ഡ് ചെയ്തത്. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും റൂട്ട് ഇത്തരത്തില്‍ ഫീല്‍ഡ് ചെയ്തിരുന്നു.

loader