റയലിന്‍റെ ഒന്നാമത്തെയും മൂന്നാത്തെയും ഗോളുകള്‍ ലിവര്‍പൂള്‍ ഗോളിയുടെ സമ്മാനം ആയിരുന്നു.
കീവ്: യുവേഫ ചാംപ്യന്സ് ലീഗില് റയല് മാഡ്രിഡിന് കിരീടം സമ്മാനിച്ചത് ലിവര്പൂള് ഗോള്വല കാത്ത ലോറിസ് കാരിയൂസിന്റെ പിഴവുകള്. റയലിന്റെ ഒന്നാമത്തെയും മൂന്നാത്തെയും ഗോളുകള് ലിവര്പൂള് ഗോളിയുടെ സമ്മാനം ആയിരുന്നു. 51ാം മിനിറ്റിൽ ലോവ്റെന് പന്ത് നൽകാനുള്ള അശ്രദ്ധമായ ശ്രമം ബെന്സേമയുടെ ഗോളിന് വഴിയൊരുക്കി. വീഡിയോ കാണാം.
ബെയ്ലിന്റെ രണ്ടാമത്തെ ഗോള് വന്നത് ഇതിലും വലിയ വീഴ്ചയിൽ നിന്നായി. 30 വാര അകലെ നിന്നുള്ള ബെയ്ലിന്റെ ഷോട്ട് കീപ്പറുടെ ചോരുന്ന കൈകള്ക്കിടയിലൂടെ ഗോള്വലയിലത്തി.
