ഡര്‍ബന്‍: ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരിക്കുന്നു ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 269ല്‍ ചുരുട്ടിക്കെട്ടിയത് യാദവിന്‍റെ മാന്ത്രിക സ്‌പിന്നാണ്. 10 ഓവറുകള്‍ എറിഞ്ഞ കുല്‍ദീപ് 34 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ പിഴുതു. മധ്യനിരയിലെ കരുത്തരായ ഡുമിനിയും മില്ലറും മോറിസുമാണ് യാദവിന് അടിയറവുപറഞ്ഞത്. 

ഇവരില്‍ ഡുമിനി പുറത്തായത് കുല്‍ദീപ് യാദവിന്‍റെ അമ്പരിപ്പിക്കുന്ന പന്തിലായിരുന്നു. അപ്രതീക്ഷിത ടേണില്‍ പന്തിന്‍റെ ലൈനും ബൗണ്‍സും തിരിച്ചറിയാന്‍ ഡുമിനിക്കായില്ല. ഓഫ് സ്റ്റംപില്‍ പിച്ചുചെയ്ത പന്ത് താഴ്ന്ന് ബാറ്റിനും പാഡിനുമിടയിലൂടെ ലെഗ് സ്റ്റംപ് പിഴുതപ്പോള്‍ 18 പന്തില്‍ 12 റണ്‍സ് മാത്രമായിരുന്നു ഡുമിനിയുടെ സമ്പാദ്യം. എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാകാതെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രീസ് വിട്ടത്.

Scroll to load tweet…