ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ താരം ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോള്‍. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെതിരേ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഗോള്‍. 32ാം മിനിറ്റില്‍ ലഭിച്ച കിക്ക് മെസി മനോഹരമായി വളച്ചൊടിച്ച് പോസ്റ്റിലേക്കിറക്കി. ഡി ബോക്‌സിന് തൊട്ട് മുന്‍പില്‍ വച്ചായിരുന്നു മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക്. ഗോളിന്റെ പിന്‍ബലത്തില്‍ ബാഴ്‌സ ഒരു ഗോളിന് മുന്നിലാണ്. ഗോള്‍ വീഡിയോ കാണാം..