എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനോട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍ക്കുമ്പോള്‍ ലുകാകുവിന്റെ ഒരു ഗോള്‍ അവസരം വൈറലായിക്കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റര്‍: 2018 ലോകകപ്പില്‍ ബെല്‍ജിയത്തിന്‍െ മിക്ക വിജയങ്ങളില്‍ റൊമേലു ലുകാകുവിന്റെ പങ്ക് വലുതായിരുന്നു. ടൂര്‍ണമെന്റില്‍ ഒന്നാകെ നാല് ഗോളും താരം നേടി. ഫിനിഷിങ്ങളില്‍ കാണിക്കുക കൃത്യത കാരണം ലോകോത്തര സ്‌ട്രൈക്കര്‍ എന്ന് ഫുട്‌ബോള്‍ വിശേഷിപ്പിക്കാറുണ്ട്.
എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനോട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍ക്കുമ്പോള്‍ ലുകാകുവിന്റെ ഒരു ഗോള്‍ അവസരം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒഴിഞ്ഞ പോസ്റ്റായിട്ട് പോലും താരത്തിന് അത് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. മാഞ്ചസ്റ്ററിന് മത്സരത്തില്‍ ആദ്യമായി ലീഡ് നേടാനുള്ള അവസരമായിരുന്നത്. അവസരം നഷ്ടമാക്കിയതോടെ ലുകാകുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളും നിറഞ്ഞു. വീഡിയോ കാണാം. കൂടെ ട്രോളുകളും..
