ഫഖാര്‍ സമാനാണ് ലിയോണിന്‍റെ അസാധ്യ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായത്. ഈ ക്യാച്ച് കാണുക...
അബുദാബി: ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെ പറക്കും ക്യാച്ചുകള്‍ പലകുറി നമ്മള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് അഡാറ് റിട്ടേണ്‍ ക്യാച്ചുകളെടുക്കാന്‍ അഗ്രകണ്യനാണ് ഈ ഓസീസ് താരം. പാക്കിസ്ഥാനെതിരായ അബുദാബി ടെസ്റ്റിലും ഫീല്‍ഡില്‍ ലിയോണിന്‍റെ കൈകള്‍ മാന്ത്രികത കാട്ടി.
രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ സെഞ്ചുറി നേടിയ ഫഖാര്‍ സമാനാണ് ലിയോണിന്‍റെ അസാധ്യ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായത്. രണ്ടാം ദിനത്തിന്‍റെ അവസാന സെഷനില്‍ ഇടംകൈയനായ സമാന്‍ അടിച്ച വെടിയുണ്ട മുഖത്തിന് നേരെ വന്നപ്പോഴായിരുന്നു ലിയോണിന്‍റെ സാഹസികത. 83 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 66 റണ്‍സാണ് സമാന്‍ ഈ സമയം എടുത്തിരുന്നത്. രണ്ടാം ഇന്നിംഗ്സിലെ 26-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഈ റിട്ടേണ്‍ ക്യാച്ച്.
