ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 39-ാം ഓവറില്‍ ലക്കീ ഫെര്‍ഗൂസണ്‍ എറിഞ്ഞ പന്തിലായിരുന്നു ഗുപ്‌റ്റില്‍ സൂപ്പര്‍മാനായത്. ബൗണ്ടറിക്ക് ശ്രമിച്ച പെരേരയെ ഒറ്റകൈയില്‍ പറന്നുപിടിച്ച് ഗുപ്റ്റില്‍ പുറത്താക്കുകയായിരുന്നു.
നെല്‍സണ്‍: ന്യുസീലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിംഗാണ് ശ്രീലങ്കന്‍ താരം തിസാര പെരേര കാഴ്‌ചവെച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി താരത്തിന് തികയ്ക്കാനായില്ല. പെരേരയെ 63 പന്തില്‍ 80 റണ്‍സില്‍ നില്‍ക്കേ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ പറക്കും ക്യാച്ചില്‍ പുറത്താക്കുകയായിരുന്നു.

ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 39-ാം ഓവറില്‍ ലക്കീ ഫെര്‍ഗൂസണ്‍ എറിഞ്ഞ പന്തിലായിരുന്നു ഗുപ്‌റ്റില്‍ സൂപ്പര്‍മാനായത്. ബൗണ്ടറിക്ക് ശ്രമിച്ച പെരേരയെ ഒറ്റകൈയില്‍ പറന്നുപിടിച്ച് ഗുപ്റ്റില്‍ പുറത്താക്കി. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും സഹിതമാണ് പെരേര 80 റണ്‍സ് നേടിയത്.
പെരേര പുറത്തായതോടെ ശ്രീലങ്ക വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വി വഴങ്ങി. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 115 റണ്‍സിനാണ് സന്ദര്‍ശകരായ ലങ്ക പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് റോസ് ടെയ്‌ലര്‍ (137),ഹെന്റി നിക്കോള്‍സ് (124) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 364 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ പോരാട്ടം 249 അവസാനിച്ചു. തിസാര പെരേര (80) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
