സെവിയ്യക്കെതിരെ തകര്‍പ്പന്‍ ഗോളുകളുമായി ലിയോണല്‍ മെസി. തന്റെ കരിയറിലെ 50 ഹാട്രിക് കണ്ടെത്തിയ മെസിയുടെ ആദ്യത്തെ രണ്ട് ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ബാഴ്‌സ പിറകില്‍ പോയ ശേഷം 26ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു.

സെവിയ്യക്കെതിരെ തകര്‍പ്പന്‍ ഗോളുകളുമായി ലിയോണല്‍ മെസി. തന്റെ കരിയറിലെ 50 ഹാട്രിക് കണ്ടെത്തിയ മെസിയുടെ ആദ്യത്തെ രണ്ട് ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ബാഴ്‌സ പിറകില്‍ പോയ ശേഷം 26ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുഴുനീള ഡൈവിങ് നടത്തിയെങ്കിലും തട്ടിയകറ്റാന്‍ സാധിച്ചില്ല. 67ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. ഇത്തവണയും ബാഴ്‌സ പിറകില്‍ പോയപ്പോള്‍ മെസി രക്ഷകനായി അവതരിച്ചു. ഇത്തവണ വലങ്കാലുക്കൊണ്ടായിരുന്നു മെസിയുടെ ഗോള്‍. ഡെംബേലയുടെ പാസ് സ്വീരിച്ച മെസി വലങ്കാലുക്കൊണ്ട് തൊടുത്ത ഷോട്ടിനും ഗോള്‍ കീപ്പര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. മെസിക്ക് ഒരു കാലുക്കൊണ്ട് മാത്രമേ കളിക്കാന്‍ കഴിയൂവെന്ന് പെലെ നേരത്തെ വിമര്‍ശിച്ചിരുന്നു. അതിനൊക്കെയുള്ള ഉത്തരമായി സെവിയ്യക്കെതിരായ ഗോള്‍. ഗോളിന്റെ വീഡിയോകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…