കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണെന്നും താരം സെല്‍ഫി വീഡിയോയില്‍ പറയുന്നുണ്ട്.

ദില്ലി: കേരള ജനതയ്ക്ക് പിന്തുണയുമായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ട്വിറ്റര്‍ പേജിലൂടെയാണ് ഏകദിന- ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മിതാലി പിന്തുണ അറിയിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമാഹരിക്കുന്ന ഫണ്ടിലേക്ക് സംഭാവന നല്‍കണെന്നും താരം സെല്‍ഫി വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോക്കൊപ്പം കെസിഎയുടെ അക്കൗണ്ട് നമ്പറും ബാങ്ക് വിവരങ്ങളും നല്‍കിയിട്ടുണ്ട്.

മിതാലി തുടരുന്നു... പ്രളയം, കേരളത്തില്‍ കേരളത്തിലെ ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരുടെ വീടും തകര്‍ന്നു. എല്ലാവരും ഒന്നിച്ച് ചേരണം. ദുരിതബാധിതര്‍ക്ക് വേണ്ടി കൂടുതല്‍ സംഭാവന ചെയ്യാന്‍ തയ്യാറാവണം. നമുക്കെല്ലാവര്‍ക്കും ഒരു വ്യത്യാസമുണ്ടാക്കാന്‍ കഴിയും. ഇപ്പോള്‍ കേരളത്തിന് വേണ്ടത് സഹായമാണ്. എന്ന് പറഞ്ഞാണ് മിതാലി വീഡിയോ അവസാനിപ്പിച്ചത്.

Scroll to load tweet…