ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ പിഎസ്‌ജിക്കെതിരെ ലിവര്‍പൂളിന് റോബര്‍ട്ടോ ഫിര്‍മിനോ വിജയം സമ്മാനിച്ച ഗോള്‍ നേടിയപ്പോള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പും ആരാധകരും ആവേശംകൊണ്ട് തുള്ളിച്ചാടി. എന്നാല്‍ സൈഡ് ബെഞ്ചിലിരുന്ന ഒരാളുടെ മുഖം മാത്രം അപ്പോള്‍ മങ്ങി. മുഖം മങ്ങിയെന്ന് മാത്രമല്ല, അരിശത്തോടെ കൈയിലിരുന്ന വെള്ളക്കുപ്പി നിലത്തേക്ക് എറിയുകയും ചെയ്തു. 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ പിഎസ്‌ജിക്കെതിരെ ലിവര്‍പൂളിന് റോബര്‍ട്ടോ ഫിര്‍മിനോ വിജയം സമ്മാനിച്ച ഗോള്‍ നേടിയപ്പോള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പും ആരാധകരും ആവേശംകൊണ്ട് തുള്ളിച്ചാടി. എന്നാല്‍ സൈഡ് ബെഞ്ചിലിരുന്ന ഒരാളുടെ മുഖം മാത്രം അപ്പോള്‍ മങ്ങി. മുഖം മങ്ങിയെന്ന് മാത്രമല്ല, അരിശത്തോടെ കൈയിലിരുന്ന വെള്ളക്കുപ്പി നിലത്തേക്ക് എറിയുകയും ചെയ്തു.

Scroll to load tweet…

മറ്റാരുമല്ല, ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മൊഹമ്മദ് സലായുടേത് തന്നെ. ഫിര്‍മിനോയുടെ ഗോളാഘോഷത്തിനിടെ അരിശത്തോടെ നിലത്തേക്ക് വെള്ളക്കുപ്പിയെറിയുന്ന സലായുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇഞ്ചുറി ടൈം ഗോളിലൂടെ വിജയം സമ്മാനിച്ച് ഫിര്‍മിനോ ലിവര്‍പൂളിന്റെ ഹീറോ ആയതില്‍ സലാക്ക് അസൂയയെന്നാണ് ആരാധകര്‍ പറയുന്നത്.

Scroll to load tweet…

കണ്ണിന് പരിക്കേറ്റിരുന്ന ഫിര്‍മിനോ മത്സരത്തില്‍ കളിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും കളിച്ചുവെന്ന് മാത്രമല്ല വിജയഗോളും നേടി. മത്സരത്തില്‍ 3-2നാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. സലായുടെ നടപടി ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. സലാ, വ്യക്തിഗത ഇനങ്ങളായ ടേബിള്‍ ടെന്നീസ്, ടെന്നീസ്, സ്ക്വാഷ്, ബോക്സിംഗ് എന്നിവയ്ക്ക് പറ്റിയ താരമാണെന്നാണ് ചിലരുടെ അഭിപ്രായം.

Scroll to load tweet…