ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായി വീണ്ടും വണ്ടര്‍ ഗോള്‍. കോർണർ കിക്ക് നേരിട്ട് ഗോളാക്കുകയായിരുന്നു ഈജിപ്‌തിന്‍റെ മുഹമ്മദ് സലാ. ആഴ്‌ച്ചകള്‍ക്ക് മുന്‍പ് എയ്ഞ്ചല്‍ ഡി മരിയയും സമാനമായ രീതിയില്‍ ഗോള്‍ നേടിയിരുന്നു...
കെയ്‌റോ: ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ടിൽ മുഹമ്മദ് സലായുടെ വിസ്മയ ഗോൾ. സ്വാസിലാൻഡിന് എതിരായ മത്സരത്തിൽ കോർണർ കിക്ക് നേരിട്ട് ഗോളാക്കുകയായിരുന്നു സലാ. മത്സരത്തിൽ ഈജിപ്ത് ഒന്നിനെതിരെ നാല് ഗോളിന് സ്വാസിലാൻഡിനെ തോൽപിച്ചു.
ഗോൾ നേടിയതിന് പിന്നാലെ പരുക്കേറ്റ സലാ കളംവിട്ടു. ക്യാപ്റ്റൻ അഹമ്മദ് അൽമൊഹമ്മദി, അമീർ വാർദ, മഹമൂദ് ഹസൻ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ആഴ്‌ച്ചകള്‍ക്ക് മുന്‍പ് കോര്‍ണറില്‍ നിന്ന് നേരിട്ട് ഗോള്‍ നേടി പാരിസ് സെയ്ന്‍റ് ജര്‍മന്‍റെ അര്‍ജന്‍റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയയും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.
