ക്രിക്കറ്റായാലും ഫുട്‌ബോളായാലും തനിക്ക് ഒരുപോലെയാണെന്ന് തെളിയിച്ച് ധോണിയുടെ മാസ്മരിക പ്രകടനം. സെലിബ്രേറ്റി ക്ലാസികോ 2017 വിരാട് കോലി നയിക്കുന്ന ആള്‍ ഹാര്‍ട്‌സ് എഫ്‌സിയും റണ്‍ബീര്‍ കപൂര്‍ നയിക്കുന്ന ആള്‍ സ്റ്റാര്‍ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തില്‍ ധോണി രണ്ട് ഗോളുകള്‍ നേടി.

ആരാധകരെ ആവേശത്തിലാക്കിയ രണ്ടു ഗോളുകളും ധോണി ഹെലികോപ്ടര്‍ സ്റ്റൈലില്‍ തന്നെ വലയ്ക്കുള്ളിലാക്കി. അഞ്ചാം മിനുട്ടിലായിരുന്നു ധോണിയുടെ കാലില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നത്. 38ാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്ന് നേരിട്ട് അടിച്ച ഫ്രീ കിക്ക് സ്വിങ് ചെയ്ത് ആള്‍ സ്റ്റാര്‍ എഫ്‌സിയുടെ വലകുലുക്കി. രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ നേടിയ ധോണി തന്നെയാണ് കളിയിലെ താരവും.

കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ 2-2ന്് സമനിലയിലായിരുന്നു മത്സരം അവസാനിച്ചത് എന്നാല്‍. ഈ വര്‍ഷത്തെ കളിയില്‍ ആദ്യ മിനുട്ടു മുതല്‍ മുന്നിട്ടുനിന്ന ആള്‍ ഹാര്‍്ട്‌സ് എഫ്‌സി 7-3ന് ആള്‍ സ്റ്റാര്‍ എഫ്.സിയെ പരാജയപ്പെടുത്തി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കാനാണ് ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ച് വരുന്നത്.