സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ സെഞ്ചൂറിയനില്‍ കണ്ടത് എംഎസ് ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ട്. പാറ്റേഴ്സണ്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് പന്തില്‍ ഒരു സിക്സും രണ്ട് ബൗണ്ടറിയും സഹിതം 16 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഇന്നിംഗ്സ് അവസാനിക്കാന്‍ ഒരു പന്ത് ബാക്കി നില്‍ക്കേ ടി20യിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി ധോണി പൂര്‍ത്തിയാക്കുകയും ചെയ്തു.
മത്സരത്തില്‍ 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ ധോണി 52 റണ്‍സെടുത്തു. നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ധോണിയും 79 റണ്‍സെടുത്ത പാണ്ഡ്യയും ചേര്‍ന്ന് സുരക്ഷിത സ്കോറിലെത്തിക്കുകയായിരുന്നു. എന്നാല്‍ കളിക്കിടയില്‍ സഹതാരം മനീഷ് പാണ്ഡെയോട് പൊട്ടിത്തെറിക്കുകയും ചെയ്തു കൂള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള മുന്‍ നായകന്‍.
മനീഷ് പാണ്ഡെയോട് കൊമ്പുകോര്‍ക്കുന്ന ധോണി: വീഡിയോ കാണാം
