എനിക്ക് വീടില്ല, ബസിലാണ് താമസിക്കുന്നത് എന്നാണ് കുശലംപറച്ചിലിനിടയില്‍ ധോണി ആരാധികയോട് പറയുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

റാഞ്ചി: ലോകമെമ്പാടും വലിയ ആരാധകവൃദ്ധമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിക്ക്. ധോണിയുടെ ആരാധകരില്‍ ഇപ്പോഴത്തെ താരം ഒരു കുഞ്ഞ് പെണ്‍കുട്ടിയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഈ കട്ട ഫാന്‍ ശ്രദ്ധേയമായത്. ഇതോടൊപ്പം ധോണിയുടെ കുശലംപറച്ചിലും ആരാധകര്‍ ഏറ്റെടുത്തു.

View post on Instagram

എനിക്ക് വീടില്ല, ബസിലാണ് താമസിക്കുന്നത് എന്നാണ് കുശലംപറച്ചിലിനിടയില്‍ ധോണി ആരാധികയോട് പറയുന്നത്. എന്നാല്‍ വളരെ ദൂരെയാണ് താമസിക്കുന്നതെന്ന് പിന്നീട് തിരുത്തി ധോണി പറയുന്നുണ്ട്. തന്‍റെ വീട് എവിടെയാണെന്ന് പെണ്‍കുട്ടിയും വീഡിയോയില്‍ പറയുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള സംഭാഷണം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.