ഇരുപത്തിയേഴാം ജന്‍മദിനം ആഘോഷിക്കുകയാണ് പിഎസ്‌ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍. എന്നാല്‍ പിറന്നാള്‍ മധുരം നുണയുമ്പോഴും നെയ്‌മര്‍ അത്ര സന്തോഷവാനല്ല.
പാരിസ്: ഇരുപത്തിയേഴാം ജന്‍മദിനം ആഘോഷിക്കുകയാണ് പിഎസ്‌ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍. എന്നാല്‍ പിറന്നാള്‍ മധുരം നുണയുമ്പോഴും നെയ്‌മര്‍ അത്ര സന്തോഷവാനല്ല. പരിക്കേറ്റ് 10 ആഴ്‌ച കളിക്കളത്തില്‍ നിന്ന മാറിനില്‍ക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം.
എന്നാല്‍ പിഎസ്‌ജി സഹതാരങ്ങളായ കിലിയന്‍ എംബാപ്പെ, ഡാനി ആല്‍വസ് എന്നിവര്‍ക്കൊപ്പം നെയ്‌മര്‍ പിറന്നാള്‍ ആഘോഷിച്ചു. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എല്ലാവരും പാര്‍ട്ടിക്ക് എത്തിയത്. ആഘോഷങ്ങള്‍ക്കിടെ കണ്ണീരോടെയായിരുന്നു നെയ്‌മറുടെ പ്രസംഗം. മറ്റൊരു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിറന്നാളുമാണ് ഇന്ന്.
പരിക്കേറ്റ നെയ്‌മറെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടില്ല. പിഎസ്‌ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയാല്‍ ഏപ്രിലില്‍ താരം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ആഴ്‌ച ഫ്രഞ്ച് കപ്പില്‍ സ്‌ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലാണ് നെയ്‌മര്‍ക്ക് പരിക്കേറ്റത്. മത്സരം 2-0ന് പിഎസ്‌ജി വിജയിച്ചിരുന്നു.
