ഇന്നലെ ലെസ്റ്റര്‍ സിറ്റിക്കെതിരേയായിരുന്നു പോഗ്ബയുടെ പെനാല്‍റ്റി കിക്ക്. കിക്കെടുക്കാന്‍ പെനാല്‍റ്റി സ്‌പോട്ടിലേക്ക് ഓടിയടുത്ത സമയത്തിനായിരുന്നു ദൈര്‍ഘ്യം കൂടുതല്‍.
ലണ്ടന്‍: പന്ത് ഇപ്പോഴെങ്ങാനും പോസ്റ്റിലേക്ക് എത്തോ..? ഫ്രഞ്ച് താരം പോള്‍ പോഗ്ബ പെനാല്‍റ്റി എടുക്കുന്നത് കണ്ടാല്‍ ഏതൊരു ഫുട്‌ബോള്‍ ആരാധകനും അങ്ങനെ ചിന്തിക്കും. അത്രത്തോളം സമയമെടുത്തു പോഗ്ബ കിക്കെടുക്കാന്‍. ഇന്നലെ ലെസ്റ്റര്‍ സിറ്റിക്കെതിരേയായിരുന്നു പോഗ്ബയുടെ പെനാല്‍റ്റി കിക്ക്. കിക്കെടുക്കാന്‍ പെനാല്‍റ്റി സ്‌പോട്ടിലേക്ക് ഓടിയടുത്ത സമയത്തിനായിരുന്നു ദൈര്‍ഘ്യം കൂടുതല്‍. പിഴവില്ലാതെ താരം പന്ത് വലയിലെത്തുകയും ചെയ്തു. കിക്കിന് ശേഷം പോഗ്ബയെ കളിയാക്കി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി. പെനാല്‍റ്റിയുടെ വീഡിയോ കാണാം...
