ഐഎസ്എല്ലിന്റെ ഗോള്‍ ഷീറ്റില്‍ ഇന്ത്യന്‍ താരങ്ങളും നേടി. എന്നാല്‍ അതിങ്ങനെയൊരു ഒന്നൊന്നര ഗോളിലൂടെയായിരിക്കുമെന്ന് ആരുംതന്നെ കരുതികാണില്ല. റാണ ഗരാമിയുടെ ഗോളിനെ എങ്ങനെയാണ് വിശേഷിപ്പക്കേണ്ടതെന്ന് കമന്ററി പറയുന്നവര്‍ക്ക് പോലും അറിയില്ലായിരുന്നു.
ദില്ലി: ഐഎസ്എല്ലിന്റെ ഗോള്‍ ഷീറ്റില്‍ ഇന്ത്യന്‍ താരങ്ങളും നേടി. എന്നാല്‍ അതിങ്ങനെയൊരു ഒന്നൊന്നര ഗോളിലൂടെയായിരിക്കുമെന്ന് ആരുംതന്നെ കരുതികാണില്ല. റാണ ഗരാമിയുടെ ഗോളിനെ എങ്ങനെയാണ് വിശേഷിപ്പക്കേണ്ടതെന്ന് കമന്ററി പറയുന്നവര്‍ക്ക് പോലും അറിയില്ലായിരുന്നു. ഡല്‍ഹി ഡൈനാമോസ്- പൂനെ സിറ്റി എഫ്‌സി മത്സരത്തിനിടെയാണ് തകര്‍പ്പന്‍ ഗോള്‍ പിറന്നത്. മുന്‍ മോഹന്‍ ബഗാന്‍ താരമായ ഗരാമിയുടെ ഐഎസ്എല്‍ അരങ്ങേറ്റമായിരുന്നു ഇന്ന്. ഇതിലും മികച്ചൊരു അരങ്ങേറ്റം ഡല്‍ഹി താരത്തിന് ഇനി കിട്ടാനില്ല.
മത്സരത്തിന്റെ 44ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. 35 വാര അകലെ നിന്ന് ഗരാമി തൊടുത്ത ഷോട്ട് ഗോള്‍ കീപ്പറേയും മറികടന്ന് വലത് മൂലയിലേക്ക് താഴ്ന്നിറങ്ങി. ഗോള്‍ കീപ്പര്‍ അസ്ഥാനത്തായിരുന്നുവെങ്കിലും ആ ഗോളിന്റെ ഭംഗി ഒരിക്കലും ചോര്‍ന്ന് പോകുന്നില്ല. സീസണിലെ ഗോള്‍ എന്ന ഗണത്തില്‍ ഗരാമിയുടെ ഈ തകര്‍പ്പന്‍ ഗോളുമുണ്ടാകും. ഗോളിന്റെ വീഡിയോ കാണാം...
