ബോക്‌സിന് പുറത്ത് നിന്ന് റഹീം സ്റ്റര്‍ലിങ് പായിച്ച ബുള്ളറ്റ് ഷോട്ട് ഒരു മുഴുനീള ഡൈവിങ്ങിലൂടെയാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയത്.  

ലണ്ടന്‍: ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിക്കുമ്പോള്‍ റൂയി പാട്രിഷ്യോ എന്ന് പോര്‍ച്ചുഗീസുകാരന്റെ പേര് ഫുട്‌ബോള്‍ ലോകം മറക്കാന്‍ വഴിയില്ല. ഇന്ന് വോള്‍വ്‌സ്- മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലെ ആ ഒരു നിമിഷം മതി പാട്രിഷ്യോയുടെ പേര്‍ ഓര്‍ക്കാന്‍. ലോകോത്തരം എന്ന് പറഞ്ഞാല്‍ പോലും അധികമാവില്ല. അത്രത്തോളം മനോഹരമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിലെ സേവ്. ബോക്‌സിന് പുറത്ത് നിന്ന് റഹീം സ്റ്റര്‍ലിങ് പായിച്ച ബുള്ളറ്റ് ഷോട്ട് ഒരു മുഴുനീള ഡൈവിങ്ങിലൂടെയാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തിയത്. വീഡിയോ കാണാം...

Scroll to load tweet…