സി‌ഡ്നി: പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുകയാണ് ഇംഗ്ലണ്ട്. ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയ്ക്ക് മുമ്പ് പരിശീലന മത്സരത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ എട്ട് വിക്കറ്റിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. എന്നാല്‍ മത്സരത്തില്‍ ഏവരുടെയും ശ്രദ്ധ പതിഞ്ഞത് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സെടുത്ത ലോകോത്തര ക്യാച്ചിലാണ്. ഇംഗ്ലണ്ട് സ്‌പിന്നര്‍ ആദില്‍ റഷീദിന്‍റെ പന്തില്‍ ജെയിംസ് ഫോക്നറാണ് തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായത്. 

ഫോക്‌നര്‍ ലോംഗ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനരികെ സാഹസികമായി ബില്ലിംഗ്സ് പിടികൂടി. ഉയര്‍ന്നുചാടി പന്ത് പിടിയിലൊതുക്കിയ ശേഷം പന്ത് മുകളിലേക്ക് എറിഞ്ഞ് ബൗണ്ടറി ലൈനിന് പുറത്തേക്ക് ബില്ലിംഗ്സ് ചാടി. എന്നാല്‍ തൊട്ടടുത്ത നിമിഷം അതിര്‍ത്തിവരയ്ക്കുള്ളില്‍ തിരിച്ചെത്തി പന്ത് മനോഹരമായി കൈക്കലാക്കി. ഇംഗ്ലണ്ടിനെയും ഓസീസിനെയും കൂടാതെ ന്യൂസീലന്‍ഡാണ് ത്രിരാഷ്ട്ര ട്വന്‍റി20യില്‍ പങ്കെടുക്കുന്ന ടീം. 
ബില്ലിംഗ്സിന്‍റെ തകര്‍പ്പന്‍ ക്യാച്ച് കാണാം