20 മീറ്ററോളം ഓടിയെത്തിയാണ് സഞ്ജു ക്യാച്ചെടുത്തത്.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ക്യാച്ചുമായി സഞ്ജു സാംസണ്‍. ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് പാണ്ഡ്യ ഉയര്‍ത്തിയടിച്ചു.
എന്നാല്‍ മിഡ് വിക്കറ്റില്‍ 20 മീറ്ററോളം ഓടിയെത്തിയ സഞ്ജു വായുവില്‍ പറന്ന് പന്ത് കൈക്കലാക്കി. ഐപിഎല്‍ 11ാം സീസണിലെ മികച്ച ക്യാച്ചുകളില്‍ ഒന്നാണിതെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്. ഇന്ന് മാത്രം മൂന്ന് ക്യാച്ചുകളാണ് സഞ്ജു സ്വന്തമാക്കിയത്. ക്യാച്ചിന്റെ വീഡിയോ കാണാം..



