സിഡ്നി: ക്രിക്കറ്റില്‍ തന്നെ ഏറ്റവും ത്രില്ലിംഗ് ക്ലൈമാക്സുകള്‍ സംഭവിക്കുന്ന ടി20യിലാണ്. അടുത്തിടെ ബിഗ് ബാഷ് ലീഗില്‍ മികച്ച ഇത്തരം ത്രില്ലറുകളാണ് സംഭവിക്കുന്നത്. ബിഗ് ബാഷ് ലീഗിലെ വനിത പതിപ്പിലാണ് കഴിഞ്ഞ ദിവസം ഇത്തരം ഒരു ത്രില്ലര്‍ സംഭവിച്ചത്. 

മെല്‍ബണ്‍ റിനിഗേര്‍ഡ്സും, സിഡ്നി സിക്സേര്‍സും തമ്മിലായിരുന്നു മത്സരം.മെല്‍ബണിനെതിരെ അവസാന പന്തില്‍ സിഡ്നിക്ക് ജയിക്കാന്‍ വേണ്ടത് മൂന്നുറണ്‍സ്. 

സിഡ്നിയുടെ സാറ അലെ ആയിരുന്നു ക്രീസില്‍ ബൗളര്‍ എറിഞ്ഞ പന്ത് ലെഗിലേക്ക് സ്വീപ് ചെയ്ത് സാറ റണ്ണിന് ഓടി. എന്നാല്‍ ബോള്‍ ഫീല്‍ഡറുടെ കയ്യില്‍ ലഭിച്ചു. ഫീല്‍ഡര്‍ അത് കീപ്പര്‍ക്ക് എറിഞ്ഞു കൊടുത്തു. പക്ഷെ ഞങ്ങള്‍ വിജയിച്ചു എന്ന ധാരണയില്‍ ബോള്‍ എറിഞ്ഞ് കീപ്പര്‍ വിജയം ആഘോഷിച്ചു.

ഈ സമയം സാറ തന്‍റെ പങ്കാളിയെ അടുത്ത റണ്ണിന് ക്ഷണിച്ചു. എതിര്‍ ടീമിന്‍റെ ആഘോഷത്തിനിടയില്‍ രണ്ടാം റണ്ണും പൂര്‍ത്തിയാക്കി മത്സരം സമനിലയാക്കി. വിക്കറ്റ് കീപ്പര്‍ക്ക് ബോള്‍ കിട്ടിയിട്ടും അയാള്‍ അക് സ്റ്റംമ്പ് ചെയ്തില്ലെങ്കില്‍ ആ ബോള്‍ ലീഗലായി നില്‍ക്കുകയാണെന്നും. ബാറ്റ്സ്മാന് റണ്ണെടുക്കാം എന്നുമാണ് നിയമം.