അബോട്ടിന്‍റെ ബൗണ്‍സറിലാണ് ഫിലിപ്പ് ഹ്യൂസിന് ജീവന്‍ നഷ്ടമായത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ സീന്‍ അബോട്ടിന്‍റെ ബൗണ്‍സറില്‍ ഫിലിപ്പ് ഹ്യൂസിന് ജീവന്‍ നഷ്ടമായത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി അബോട്ടിന്‍റെ പന്ത് ക്രിക്കറ്റ് ലോകത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടി അപകടം സൃഷ്ടിച്ചിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റ് ലീഗായ ഷെഫീല്‍ഡ് ഷീള്‍ഡിലാണ് സൗത്ത് വെയ്ല്‍സ് താരത്തിന്‍റെ ബൗണ്‍സര്‍ ക്രിക്കറ്റ് ലോകത്തെ വേദനയിലാഴ്ത്തിയത്. 

അബോട്ടിന്‍റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട് വിക്ടോറിയന്‍ ബാറ്റ്സ്മാന്‍ പുകോവ്‌സ്കി ക്രീസില്‍ മറിഞ്ഞുവീണു. ഉടന്‍ മെഡിക്കല്‍ സംഘവും സഹതാരങ്ങളും ക്രീസിലേക്ക് കുതിച്ചെത്തി. പുകോവ്‌സ്കിക്ക് ബാലന്‍സ് വീണ്ടെടുക്കാന്‍ മിനുറ്റുകള്‍ വേണ്ടിവന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍‍. പിന്നാലെ റിട്ടര്‍ഡ് ഹര്‍ട്ടായി താരം പവലിയനിലേക്ക് മടങ്ങി. 2014ല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് അബോട്ടിന്‍റെ മരണ ബൗണ്‍സറില്‍ ഹ്യൂസ് ക്രിക്കറ്റ് ലോകത്ത് കണ്ണീരായി വിടപറഞ്ഞത്.

http://www.sportingnews.com/au/cricket/news/sean-abbott-will-pucovski-bouncer-video-sheffield-shield-nsw-victoria/takwfpdit51o1rruy5i22fs54