ഇറ്റാലിയന്‍ ക്ലബ് യുവന്‍റസില്‍ ഗോള്‍ നേടാനാവുന്നില്ല എന്ന പരാതി ഇരട്ട ഗോളില്‍ മായ്ച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സീസണിലെ നാലാം മത്സരത്തിലാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ആദ്യമായി വലകുലുക്കിയത്. ഗോളുകള്‍ കാണാം...
റോം: ഇറ്റാലിയന്‍ ലീഗില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍. സീസണിലെ നാലാം മത്സരത്തില്‍ സസ്വോളോയ്ക്കെതിരെയാണ് ഇരട്ട ഗോള്‍ നേടി റോണോ ഇറ്റലിയില്‍ വരവറിയിച്ചത്. 50, 65 മിനുറ്റുകളിലായിരുന്നു ഗോളുകള്‍.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്‍റസ് വിജയിച്ചു. സീസണിന്‍റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്‍റസിലേക്ക് ചേക്കേറിയ റോണോയ്ക്ക് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വലകുലുക്കാനായിരുന്നില്ല. ക്രിസ്റ്റ്യാനോയുടെ ഗോളടി ആഘോഷിക്കുകയാണ് ആരാധകര്‍.
