കര്‍ണാടക പ്രീമിയര്‍ ലീഗില്‍ അതിശയിപ്പിക്കുന്ന ബൗണ്ടറിലൈന്‍ ക്യാച്ചുമായി സ്റ്റുവര്‍ട്ട് ബിന്നി. ലോകത്തെ മികച്ച ബൗണ്ടറിലൈന്‍ ക്യാച്ചുകളിലൊന്ന് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ ദൃശ്യങ്ങള്‍ കാണുക. 

മൈസുരു: പ്രാദേശിക ക്രിക്കറ്റ് ലീഗുകളിലെ അതിശയിപ്പിക്കുന്ന പല ക്യാച്ചുകളും പലപ്പൊഴും ശ്രദ്ധിക്കപ്പെടാറില്ല. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു ക്യാച്ചാണ് കര്‍ണാടക പ്രീമിയര്‍ ലീഗില്‍ സ്റ്റുവര്‍ട്ട് ബിന്നിയെടുത്തത്. ലോകോത്തര ബൗണ്ടറിലൈന്‍ ക്യാച്ചുകളെ ഓര്‍മ്മിപ്പിച്ച് ഒറ്റകൈയില്‍ ചാടിയുയര്‍ന്ന് പറന്നുപിടിക്കുകയായിരുന്നു താരം. 

ആദ്യം ബാറ്റ് ചെയ്ത ബിന്നിയുടെ ബെലഗാവി പാന്തേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബെല്ലാരി ടസ്‌കേര്‍സിന്‍റെ ഇന്നിംഗ്സ് 135ല്‍ അവസാനിച്ചു. 19-ാം ഓവറില്‍ അവിനാശിന്‍റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റിലേക്ക് പറത്താനുള്ള പ്രദീപിന്‍റെ ശ്രമമാണ് ബിന്നിയുടെ കൈയില്‍ അവസാനിച്ചത്. മത്സരത്തില്‍ പാന്തേഴ്‌സ് 22 റണ്‍സിന് വിജയിച്ചു.

Scroll to load tweet…