പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്യാച്ച് ശ്രദ്ധേയമാവുന്നു
ലാഹോര്: പാക്കിസ്ഥാന് സൂപ്പര് ലീഗില് ഇതിനകം ഒരുപിടി മികച്ച ക്യാച്ചുകള് പിറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പെഷാവറും ഗ്ലാഡിയേറ്റേഴ്സും തമ്മില് നടന്ന മത്സരത്തിലും ഇത്തരത്തിലൊരു ക്യാച്ച് കാണികള്ക്ക് കാണാനായി. പെഷാവര് ഓപ്പണര് തമീം ഇക്ബാലാണ് ടോം കോഹ്ലറുടെ അമ്പരിപ്പിക്കുന്ന ക്യാച്ചില് പുറത്തായത്.
എട്ടാം ഓവറിലെ നാലാം പന്തില് സ്പിന്നര് മുഹമ്മദ് നവാസിനെ മിഡി ഓണിലേക്ക് ഉയര്ത്തിയടിച്ച തമീം ഇക്ബാലിന്റെ കണക്കുകൂട്ടലുകള് പിഴച്ചു. അനായാസമായി കൈപ്പിടിയിലൊതുക്കേണ്ട പന്ത് കോഹ്ലര് ആദ്യം കൈവിട്ടു. എന്നാല് കൈവിട്ട പന്തിനെ മൂന്നാം ശ്രമത്തില് കോഹ്ലര് സാഹസികമായി പറന്ന് പിടികൂടുകയായിരുന്നു.
പുറത്താകുമ്പോള് 29 പന്തില് 27 റണ്സാണ് തമീമിന് എടുക്കാനായത്. ആവേശം നിറഞ്ഞ മത്സരത്തില് പെഷാവര് ഒരു റണ്സിന് വിജയിച്ചിരുന്നു. മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത പെഷാവര് നിശ്ചിത ഓവറില് 157 റണ്സെടുത്തു. എന്നാല് മറുപടി ബാറ്റിംഗില് ഗ്ലാഡിയേറ്റേഴ്സിന് 20 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 156 എടുക്കാനേ കഴിഞ്ഞൂള്ളൂ.
