സിഡ്‌നി: ബിഗ് ബാഷ് ലീഗില്‍ അമ്പരിപ്പിക്കുന്ന റണൗട്ടുമായി ഹൊബാര്‍ട്ട് ഹറികെയിന്‍സ് താരം ജോഫ്ര ആര്‍ക്കര്‍. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് ജോഫ്രയുടെ തകര്‍പ്പന്‍ റണൗട്ട് പിറന്നത്. അഡലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ പതിനെട്ടാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച റണ്ണൗട്ട്. ആര്‍ക്കറെറിഞ്ഞ യോര്‍ക്കറില്‍ അഡലെയ്ഡ് സ്ട്രൈക്കേഴ്‌സ് താരം അലക്സ് കാരി സിംഗിളെടുക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഇടത് വശത്തേക്കോടി അതിവേഗം പന്ത് കൈക്കലാക്കിയ ആര്‍ക്കര്‍ നിലത്തുകിടന്ന് ബാറ്റ്സ്‌മാന്‍മാരെ ഞെട്ടിച്ച് പന്ത് സ്റ്റംബിലേക്ക് എറിഞ്ഞു. രണ്ട് ബാറ്റ്‌സ്മാന്‍മാരും ക്രീസിന് പുറത്തായതിനാല്‍ മൂന്നാം അംപയറുടെ തീരുമാനത്തില്‍ ആര്‍ക്കര്‍ പുറത്താവുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച റണൗട്ടുകളിലൊന്നാണ് ആര്‍ക്കര്‍ നേടിയതെന്നാണ് വിലയിരുത്തല്‍. ആര്‍ക്കര്‍ മൂന്ന് വിക്കറ്റ് പിഴുതിട്ടും എന്നാല്‍ മത്സരത്തില്‍ ഹൊബാര്‍ട്ട് ഹറികെയിന്‍സ് പരാജയപ്പെട്ടു.

Scroll to load tweet…