ന്യൂസിലന്‍ഡ് ടീമില്‍ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ട്രന്റ് ബോള്‍ട്ട്. തകര്‍പ്പന്‍ ഫീല്‍ഡറും. ഇന്ന് ഇന്ത്യക്കെതിരെ വെല്ലിങ്ടണില്‍ അംപയറുടെ ജോലി കൂടി ബോള്‍ട്ട് ചെയ്തു. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റ് ക്രീസില്‍ കുത്തുന്നതിന് മുന്‍പ് വീണു പോയതാണ് ബോള്‍ട്ട് കണ്ടെത്തിയത്.

വെല്ലിങ്ണ്‍: ന്യൂസിലന്‍ഡ് ടീമില്‍ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ട്രന്റ് ബോള്‍ട്ട്. തകര്‍പ്പന്‍ ഫീല്‍ഡറും. ഇന്ന് ഇന്ത്യക്കെതിരെ വെല്ലിങ്ടണില്‍ അംപയറുടെ ജോലി കൂടി ബോള്‍ട്ട് ചെയ്തു. ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റ് ക്രീസില്‍ കുത്തുന്നതിന് മുന്‍പ് വീണു പോയതാണ് ബോള്‍ട്ട് കണ്ടെത്തിയത്. റണ്ണിങ്ങിനിടെ ആയതുക്കൊണ്ട് ഇന്ത്യക്കും പാണ്ഡ്യക്കും ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. സംഭവം ഇങ്ങനെ... 

49ാം ഓവറില്‍ നീഷാമിന്റെ യോര്‍ക്കര്‍ പന്തില്‍ ബാറ്റ് വച്ച് താരം ഡബിളിന് ശ്രമിച്ചു. എന്നാല്‍ ആദ്യ റണ്‍ പൂര്‍ത്തിയാക്കുന്നതിനിടെ താരം ബാറ്റ് കൈവിട്ടു. ബാറ്റില്ലാതെ രണ്ടാം റണ്ണിനായി ഓടി.ഇത് അംപയറുടെ ശ്രദ്ധയില്‍പ്പെട്ടതുമില്ല. പക്ഷേ ബോള്‍ട്ട് അത് കൃത്യമായി നിരീക്ഷിച്ചിരുന്നു. പാണ്ഡ്യ ക്രീസില്‍ എത്തിയില്ലെന്ന് അംപയറോട് പറയുകയായിരുന്നു. തുടര്‍ന്ന കാര്യം പരിശോധിച്ചപ്പോള്‍ സംഭവം ശരിയായിരുന്നു. ഇന്ത്യക്ക് ഒരു റണ്‍ നഷ്ടം. വീഡിയോ കാണാം...

hardik bat_edit_0 from Not This Time on Vimeo.