ഫുട്‌ബോള്‍ താരമാവുകയെന്ന ബോള്‍ട്ടിന്റെ വലിയ ആഗ്രഹമാണ് ക്ലബില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.
മെല്‍ബണ്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനൊപ്പം പരിശീലനം തുടങ്ങി. ഫുട്‌ബോള്‍ താരമാവുകയെന്ന ബോള്‍ട്ടിന്റെ വലിയ ആഗ്രഹമാണ് ക്ലബില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച അനിശ്ചിത കാലത്തേക്ക് ക്ലബിനൊപ്പം ട്രെയിന്‍ ചെയ്യാന്‍ വേണ്ടി താരം കരാറില്‍ ഒപ്പിട്ടിരുന്നു.
നേരത്തെ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പരിശീലന ക്യാംപിലും ബോള്‍ട്ട് പങ്കെടുത്തിരുന്നു.ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ബോള്‍ട്ട് തന്റെ കരിയറില്‍ നിന്ന് വിരമിച്ച ശേഷമാണ് ഫുട്‌ബോളിലേക്ക് തിരിഞ്ഞത്.
