മിഡില്‍ സ്റ്റംപിന് നേര്‍ക്ക് വന്ന പന്ത് ചെറുതായൊന്ന് കുത്തിത്തിരിഞ്ഞ് ഒഫ് സറ്റംപ് തെറിപ്പിച്ചു.
ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്തിയത് ടീമിലെ ഏക സ്പിന്നര്‍ ആര്‍. അശ്വിന്‍. ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കാണ് ആദ്യം പുറത്തായ ബാറ്റ്‌സ്മാന്‍. അശ്വിന്റെ മനോഹരമായ പന്തില്‍ കുക്കിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ സംസാരവും ഈ പന്തിനെ കുറിച്ച് തന്നെ.
ഒമ്പതാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. മിഡില്‍ സ്റ്റംപിന് നേര്‍ക്ക് വന്ന പന്ത് ചെറുതായൊന്ന് കുത്തിത്തിരിഞ്ഞ് ഒഫ് സറ്റംപ് തെറിപ്പിച്ചു. കുക്ക് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പന്തിന്റെ ഗതി മനസിലാക്കാന്‍ സാധിച്ചില്ല.
