ഓസ്‌ട്രേലിയക്കെതിരായ ടി 20യില്‍ വിചിത്രമായ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക താരം കഗിസോ റബാദ. ഓസീസിന്റെ ബാറ്റിങ്ങില്‍ ഒമ്പതാം ഓവറിലാണ് സംഭവം. റബാദയുടെ കൈയില്‍ നിന്ന് പന്ത് വഴുതി തെറിക്കുകയായിരുന്നു.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി 20യില്‍ വിചിത്രമായ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക താരം കഗിസോ റബാദ. ഓസീസിന്റെ ബാറ്റിങ്ങില്‍ ഒമ്പതാം ഓവറിലാണ് സംഭവം. റബാദയുടെ കൈയില്‍ നിന്ന് പന്ത് വഴുതി തെറിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മോശം പന്തുകളില്‍ ഒന്നായിരുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.

ഗ്ലെന്‍ മാക്സ് വെല്ലിനെതിരെ പന്തെറിയാന്‍ ഓടിയെത്തിയ റബാദയ്ക്ക് പിഴക്കുകയായിരുന്നു. കൈയില്‍ തെറിച്ച് പോയ പന്തെയത്തില്‍ ഗള്ളിയില്‍ നില്‍ക്കുകയായിരുന്ന ഫീല്‍ഡറുടെ കൈകളിലേക്ക്. അംപയര്‍ ആ പന്ത് ഡെഡ് ബോളായിട്ടാണ് പരിഗണിച്ചത്. റബാദയ്ക്ക് അബദ്ധം പറ്റിയതോടെ ഗ്രൗണ്ടിലും കാണികളിലും ചിരിപടര്‍ന്നു. വീഡിയോ കാണാം.

Scroll to load tweet…